Share this Article
News Malayalam 24x7
KSRTC ബസില്‍ ഗര്‍ഭിണിക്കു നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ പിടിയില്‍
വെബ് ടീം
posted on 09-09-2023
1 min read
 pregnanat woman sexually assaulted inside ksrtc bus thiruvananthapuram

തിരുവനന്തപുരം: കെ.എസ്. ആര്‍.ടി.സി ബസിനുള്ളില്‍ ഗര്‍ഭിണിയായ സ്ത്രീയ്ക്കുനേരെ ലൈംഗികാതിക്രമം.തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്ന ബസിലായിരുന്നു അക്രമം. കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്കായ പ്രമോദ് പിടിയിലായി.

പ്രമോദിന്റെ അതിക്രമം തുടർന്നതോടെ യുവതി ബസില്‍ വെച്ച് ഫോണ്‍ വിളിച്ച് ഭര്‍ത്താവിനെ വിവരമറിയിച്ചു. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഭര്‍ത്താവെത്തി അക്രമിയെ പിടികൂടുകയും പോലീസിനു കൈമാറുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories