കോഴിക്കോട് ജ്വല്ലറി ഉടമയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 28 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി. കൊയിലാണ്ടിയിലെ 'ഗീതാഞ്ജലി' എന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്.
വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവര്‍ച്ച നടത്തിയത്.
വെള്ളിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിനുള്ളിലെ മൂന്ന് മുറികളിലെയും അലമാരകളുടെ പൂട്ട് തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. തങ്കത്തിന്റെ അമ്മയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. വീട്ടിൽ ഇലക്ട്രിക്കൽ വർക്ക് നടക്കുന്നതിനാൽ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരുന്നു.
അതുകൊണ്ടുതന്നെ സിസിടിവികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. എസ്എച്ച്ഒ കിരൺ അശോകിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.