Share the Article
News Malayalam 24x7
Kerala
Vande Bharat 'Gana Geetham' Row: School Principal Issues Clarification Amidst Controversy
വിദ്യാര്‍ത്ഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച സംഭവം; വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ത്ഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍. പാട്ടുപാടാന്‍ റെയില്‍വേ ആവശ്യപ്പെട്ടിട്ടില്ലെന്നും പാടിയത് ദേശഭക്തിഗാനം എന്ന നിലയിലാണെന്നും പ്രിന്‍സിപ്പാള്‍ ഡിൻോ കെപി പറഞ്ഞു. ദേശഭക്തിഗാനം എന്ന നിലയിലാണ് കുട്ടികളെ ഈ ഗാനം പഠിപ്പിക്കുന്നത്. കുട്ടികള്‍ ഭയത്തിലാണെന്നും സൈബര്‍ ആക്രമണം രൂക്ഷമാണെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. കുട്ടികളുടെ ചിത്രം ദുരുപയോഗം ചെയ്യുന്നുണ്ട് ഇതില്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
1 min read
View All
Health Minister Invites KGMCTA for Discussions
KGMCTAയെ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 13 ന് സമ്പൂര്‍ണ്ണ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. തിങ്കളാഴ്ചയാണ് ഡോക്ടര്‍മാരുമായുള്ള ചര്‍ച്ച. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമ്പൂര്‍ണമായി പണിമുടക്കുന്നത്. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. നേരത്തെയും ആവശ്യങ്ങള്‍ ഉന്നയിച്ച് ഡോക്ടര്‍മാര്‍ സൂചനാസമരം നടത്തിയിരുന്നു. സമാധാനപരമായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്നു നടക്കുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ പണിമുടക്കിലേക്ക് കടക്കുന്നതെന്നും KGMCTA വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്.
1 min read
View All
Other News