Share this Article
ഒടുവിൽ നടപടി; പി.കെ. ശശിയെ പുറത്താക്കി സിപിഐഎം
വെബ് ടീം
posted on 05-03-2026
1 min read
p k sasi

തിരുവനന്തപുരം: ഷൊർണൂർ മുൻ എംഎൽഎയും  മുതിർന്ന നേതാവുമായ പി കെ ശശിയെ  പാർട്ടിയിൽ നിന്ന്  പുറത്താക്കി സിപിഐഎം.പാലക്കാട് ജില്ലയിലെ സിപിഐഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം പാർട്ടിക്ക് തലവേദനയായതോടെയാണ് നടപടി.

വ്യാഴാഴ്ച സിപിഐഎം വിമത കൺവെൻഷനിൽ ശശി പാർട്ടിക്കെതിരേ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. രണ്ട് മുൻ ഏരിയാ സെക്രട്ടറിമാർ അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചാണ് സിപിഐഎം വിമതർ പാലക്കാട്ട് കൺവെൻഷൻ നടത്തിയത്. പിന്നാലെ തന്നെ സിപിഐഎം ശശിയെ പുറത്താക്കുകയായിരുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories