Share this Article
News Malayalam 24x7
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍
Delhi Air Pollution Worsens

ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നു. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബിഎസ്-4, ബിഎസ്-6, സിഎൻജി, എൽഎൻജി, ഇവി ഒഴികെയുള്ള ചരക്ക് വാഹനങ്ങൾക്കാണ് ഈ നിയന്ത്രണം.ഇന്ന് മുതൽ ഈ വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല. എന്നാൽ, ബിഎസ്-4 വാഹനങ്ങൾക്ക് അടുത്ത വർഷം ഒക്ടോബർ 31 വരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഡൽഹിയിലെ വായു മലിനീകരണ തോത് ഇന്നും മോശം വിഭാഗത്തിൽ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories