Share this Article
Union Budget
വടക്കന്‍ കേരളത്തില്‍ തീവ്ര മഴക്ക് സാധ്യത,4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
വെബ് ടീം
1 hours 33 Minutes Ago
1 min read
heavy-rain-likely-in-north-kerala-orange-alert-in-4-districts

സംസ്ഥാനത്ത്  അതിശക്തമായ മഴ തുടരുമെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്,വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസവും കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വടക്കന്‍ ജില്ലകളില്‍ അടുത്ത അഞ്ചുദിവസത്തേക്ക് കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. മലപ്പുറം മുതല്‍ കാസര്‍കോട് 
വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌ ആണെങ്കില്‍കൂടിയും മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്‌ ആണ് നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയായിരിക്കും ഈ ജില്ലകളലില്‍ ഉണ്ടാവുക..



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories