Share this Article
നടന്നത് കൂട്ടക്കുരുതി;റെയിൽവേ മന്ത്രി രാജി വയ്ക്കണം; ഇത് സാധാരണക്കാരെ കൊല്ലുന്ന സർക്കാരാണെന്നും ബിനോയ് വിശ്വം
വെബ് ടീം
posted on 03-06-2023
1 min read
CPI Leader demands Railway Minister Resignation

ഒഡിഷയിൽ നടന്നത് കൂട്ടക്കുരുതിയാണെന്ന് സിപിഐ നേതാവും എംപിയുമായ  ബിനോയ് വിശ്വം.അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജി വയ്ക്കണം. ഈ സർക്കാർ സാധാരണക്കാരുടെ സർക്കാരല്ല,സാധാരണക്കാരെ കൊല്ലുന്ന സർക്കാരാണെന്നും ബിനോയ് വിശ്വം കേരളവിഷനോട് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവർ യാത്ര ചെയ്യുന്ന സാധാരണ ട്രെയിനുകൾ തുടർച്ചയായി അവഗണിക്കപ്പെടുന്നതിന്റെ ഫലമാണ് ഈ അപകടമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories