സിന്ധു നദി ജല കരാറില്‍ കടുത്ത നടപടിയിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഗണ്യമായി കുറയ്ക്കുന്ന പദ്ധതിക്ക് തുടക്കം. പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്ന പദ്ധതികളാണ് ഇന്ത്യ തുടങ്ങിയത്. ചെനാബ്, ത്സലം, സിന്ധു നദികളില്‍ നിന്നുള്ള ജലം ഇന്ത്യയിലേക്ക് വഴിതിരിച്ചുവിടുന്ന പദ്ധതികളാണ് ആരംഭിച്ചത്. കരാര്‍ പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട നദികളാണ് ഇവ മൂന്നും. പദ്ധതി പൂര്‍ത്തിയായാല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ കാര്യമായി ബാധിക്കും. കാര്‍ഷിക മേഖലയിലെ ജലക്ഷാമത്തെ തുടര്‍ന്ന് തകര്‍ച്ചയിലാകുമെന്നാണ് പാകിസ്ഥാന്റെ ആശങ്ക.