Share this Article
News Malayalam 24x7
പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ അമേരിക്കൻ യാത്ര റദ്ദാക്കി; ചില പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചേക്കും; അമേരിക്കൻ പകരച്ചുങ്കത്തിനെതിരെ ഇന്ത്യയുടെ നീക്കം
വെബ് ടീം
posted on 08-08-2025
1 min read
trump

ന്യൂഡൽഹി: ഇന്ത്യക്കെതിരെ പകരച്ചുങ്കം ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെ ഇന്ത്യയുടെ നീക്കം.ഇതിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം ഇന്ത്യ റദ്ദാക്കി. മോദി നേരത്തെ നടത്തിയ സന്ദർശനത്തിന്‍റെ തുടർച്ചയായുള്ള പ്രതിരോധ മന്ത്രിയുടെ സന്ദർശനമാണ് ഇന്ത്യ റദ്ദാക്കിയത്. അമേരിക്കയുമായുള്ള ചില പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. തീരുവയിൽ രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള നടപടി മാത്രമേ കൈക്കൊള്ളു എന്നും സ്ഥിതി സംയമനത്തോടെ കൈകാര്യം ചെയ്യുമെന്നും കേന്ദ്രം വിവരിച്ചിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories