സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കിടെ പ്രയോഗിക്കുന്ന ജലപീരങ്കി താല്‍കാലികമായെങ്കിലും നിര്‍ത്തണമെന്ന് ആവശ്യം ശക്തമാകുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തിലാണ ആവശ്യം ഉയര്‍ന്നത്. ശക്തമായി വെള്ളം ചീറ്റുമ്പോള്‍ മൂക്കില്‍ കൂടി വെള്ളം അകത്തേക്ക് പ്രവേശിക്കാനും ഇത് വഴി രോഗം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പൊലീസ് ക്യാമ്പുകളിലെ കിണറില്‍ നിന്നോ കുളത്തില്‍ നിന്നോ ആണ് ജലപീരങ്കിയിലേക്ക് വെള്ളം നിറയ്ക്കുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപമാകുന്നതിനാല്‍ ചെളിവെള്ളം നിറക്കുന്നത് ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.