Share this Article
News Malayalam 24x7
ഓസ്ട്രേലിയയിൽ ഇന്ത്യൻ യുവതിയെ ജീവനോടെ കുഴിച്ചുമൂടി; വിചാരണ പൂർത്തിയായി
വെബ് ടീം
posted on 06-07-2023
1 min read
Indian-Origin Man Tied Ex-Girlfriend With Cables, Buried Her Alive In Australia

ഇന്ത്യൻ വംശജയായ നഴ്സിങ് വിദ്യാർഥിനിയെ മുൻ കാമുകൻ ജീവനോടെ കുഴിച്ചു മൂടി.  ഇരുപത്തിയൊന്നുകാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്‌ജ്യോത് സിങ്(22) കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ റേഞ്ചസിൽ 2021 മാർച്ചിലാണ് നടുക്കമുണ്ടാക്കുന്ന കുറ്റകൃത്യം  നടന്നത്.

2021 മാർച്ചിലാണ് ജാസ്മീനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപണം വന്നതിനെ തുടർന്ന്  തരിക്‌ജ്യോത് പൊലീസ് കസ്റ്റഡിയിലാവുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. ഇന്നലെയാണ് കോടതി വിചാരണ പൂർത്തിയായത്.

പ്രണയബന്ധം തകർന്നത് താങ്ങാനാകാതെയാണ് തരിക്‌ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാൾ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കൾ അറിയിച്ചു. ജാസ്മീനെ ജോലി സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം 400 കിലോമീറ്റർ അകലെയുള്ള ഒരു ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നുവെന്നാണ് വിവരം. കയ്യും കാലും കെട്ടിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories