Share this Article
image
പ്രശസ്ത നാടക സംവിധായകൻ പ്രശാന്ത് നാരായണൻ അന്തരിച്ചു
വെബ് ടീം
posted on 27-12-2023
1 min read
Theatre director Prasanth Narayanan passed away

തിരുവനന്തപുരം: പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യുടെ സംവിധായകനാണ്. 30 വർഷക്കാലമായി ഇന്ത്യൻ തിയറ്റർ രംഗത്തെ ശക്തമായ സാന്നിധ്യമാണ്. 

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അവശനിലയിലായതിനെ തുടര്‍ന്ന് രാവിലെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്. പ്രശാന്തിന്‍റെ ചെയർമാൻഷിപ്പിൽ 2015 ജൂലൈയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചതാണ് കളം എന്ന നാടക പരിശീലനക്കളരി.

പതിനഞ്ചാമത്തെ വയസ്സു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങി. മുപ്പതോളം നാടകങ്ങൾ എഴുതി. അറുപതിൽപരം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നാടക രചയിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അധ്യാപകന്‍, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനാണ്. 2008-ൽ മോഹൻലാലിനെയും മുകേഷിനെയും ഉൾപ്പെടുത്തി ചെയ്ത 'ഛായാമുഖി' എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. സർക്കാരിന്റെ ക്ഷണപ്രകാരം ധാർവാഡ് രംഗായണക്ക് വേണ്ടി പല പ്രഗത്ഭരും ശ്രമിച്ചു പരാജയപ്പെട്ട ഭാസന്റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്ത് വിജയമാക്കി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories