Share this Article
News Malayalam 24x7
റീൽസ് കാണുന്നതിനിടെ ഹൃദയാഘാതം; പത്ത് വയസുകാരൻ മരിച്ചു
വെബ് ടീം
posted on 06-01-2026
1 min read
reels

ലഖ്നൗ: റീൽസ് കാണുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് പത്ത് വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ അമോഹ ജില്ലയിലെ ജുഝേല ​സ്വദേശി മായങ്ക് ആണ് മരിച്ചത്. ധനൗര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ​ഗ്രാമത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.വീട്ടിലെ കട്ടിലിൽ ഇരുന്ന് സ്മാർട്ട് ഫോണിൽ റീൽ‍സ് കാണുകയായിരുന്ന കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

മായങ്ക് വീണതുകണ്ട ഇവർ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ധനൗരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാഡീമിടിപ്പും രക്തസമ്മർദവുമുൾപ്പെടെ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്കാരം നടത്തിയതിനാൽ മരണകാരണം കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, കുട്ടി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടർ പറഞ്ഞു. ചെറുപ്രായത്തിൽ എന്തുകൊണ്ടാണ് ഹൃദയാഘാതമുണ്ടായതെന്ന കാര്യം വ്യക്തമല്ല.കർഷകനായ ദീപക് കുമാർ- പുഷ്പ ദേവി ദമ്പതികളുടെ രണ്ട് മക്കളിലൊരാളാണ് മരിച്ച മായങ്ക്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories