തെരുവിൽ പാട്ട് പാടി സമൂഹമാധ്യമങ്ങളിൽ വൈറലായ അതിര എന്ന പത്താം ക്ലാസുകാരിക്ക് എതിരെ ആരോപണവുമായി തെരുവ് ഗായിക ഫൗസിയ. ആതിര മൈക്ക് വാങ്ങി, തന്നെ സഹായിക്കാൻ പാടിയതല്ലെന്നും അവസരം ചോദിച്ചു വന്നതാണെന്നും ഫൗസിയ ആരോപിക്കുന്നു.
തന്റെ കുടുംബത്തെ കുറിച്ച് സമൂഹമാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതായും ഭീഷണിയുള്ളതായും തെരുവുഗായിക ഫൗസിയ പറഞ്ഞു. വര്‍ഷങ്ങളായി തെരുവില്‍ പാട്ടുപാടിയാണ് താന്‍ ജീവിക്കുന്നതെന്നും ഫൗസിയ പറയുന്നു.
തിരൂര്‍ സ്വദേശിയായ തെരുവുഗായിക ഫൗസിയയ്ക്കു വേണ്ടിയാണ് പോത്തുകല്ലിലെ ആതിര പാട്ടുപാടി വൈറലായത്. കഴിഞ്ഞ ദിവസം പോത്തുകല്ലില്‍ തെരുവ് ഗായകര്‍ക്കായി പാട്ട് പാടിയ ആതിര എന്ന പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ആതിരയുടെ പാട്ടുപാടുന്ന വീഡിയോക്കൊപ്പം സാമൂഹ്യ മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് ഫൗസിയ പറഞ്ഞത്.
തെരുവിൽ പാട്ട് പാടിയാണ് താനും കുഞ്ഞും ജീവിക്കുന്നത്. പാട്ടുവണ്ടിയുമായി പോത്തുകല്ല് അങ്ങാടിയിൽ എത്തിയപ്പോൾ ആതിര എന്ന പെൺകുട്ടി വന്ന് അവസരം ചോദിച്ച് പാട്ട് പാടുകയായിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. അത്തരത്തിൽ പലരും അവസരങ്ങൾ ചോദിക്കുന്നത് സാധാരണയാണ്. അങ്ങനെയാണ് ആ കുട്ടിയും പാടിയത്. എന്നാൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് പലരും വിഡിയോ ഷെയർ ചെയ്യുന്നതെന്ന് ഫൗസിയ പറയുന്നു. ചികിത്സാ സഹായം തേടിയാണ് താൻ പാടിയതെന്നും പാടിത്തളർന്നപ്പോൾ ആതിര വന്ന് സഹായിക്കുകയായിരുന്നുവെന്നും ആണ് വാര്‍ത്ത പ്രചരിക്കുന്നത്.
തന്നെക്കുറിച്ച് ആരും അന്വേഷിച്ചില്ല. ജീവിതമാര്‍ഗമായിട്ടാണ് പാട്ടു പാടുന്നതെന്നല്ലാതെ മറ്റൊന്നും മൈക്കിലൂടെ പറയാറില്ല. ആ കുട്ടി വൈറലാകാൻ വേണ്ടി ചിലർ തന്നെ ഇരയാക്കിയതാണ്. ഭർത്താവ് അന്ധനാണെന്നും താൻ കിടപ്പുരോഗിയാണെന്നും കൈക്കുഞ്ഞുമായാണ് തെരുവിൽ പാട്ട് പാടുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ അതെല്ലാം വാസ്തവ വിരുദ്ധമാണെന്നും ഫൗസിയ മലപ്പുറത്ത് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വര്‍ഷങ്ങളായി തെരുവിലൂടെ ഗാനമേള നടത്തി ഉപജീവനം കണ്ടെത്തുന്നയാളാണ് ഫൗസിയ. പോത്തുകല്ലലില്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആതിര പാടാനുള്ള മോഹവുമായി എത്തിയത്. ആതിര പാട്ടുപാടുന്ന വീഡിയോ മിനിറ്റുകള്‍ക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. എന്നാല്‍ കണ്ണ് കാണാത്ത ഭര്‍ത്താവാണ് തനിക്കുള്ളതടക്കമുളള കഥകള്‍ ഉണ്ടാക്കിയാണ് പല സാമുഹ്യമാധ്യമങ്ങളിലും വീഡിയോ പ്രചരിക്കുന്നതെന്ന് ഫൗസിയ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആതിരയ്ക്ക് ഇതിന്റെ പേരില്‍ സഹായം ലഭിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ട്. തനിക്കെതിരെയുള്ള തെറ്റായ പ്രചരണം അസാനിപ്പിക്കണമെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളതെന്നും ഫൗസി പറഞ്ഞു.