Share this Article
Union Budget
വിമാനയാത്ര നടപടികളില്‍ വീഴ്ച വരുത്തിയ 3 ജീവനക്കാര്‍ക്കെതിരെ അടിയന്തര നടപടി എടുക്കണമെന്ന് ഡി.ജി.സി.എ
DGCA Orders Action on 3 Staff for Air Travel Lapses

വിമാനയാത്ര നടപടികളില്‍ വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാര്‍ക്കെതിരെ അടിയന്തര നടപടി എടുക്കണമെന്ന് എയര്‍ ഇന്ത്യയോടാവശ്യപ്പെട്ട് ഡി.ജി.സി.എ. ജീവനക്കാരെ ഷെഡ്യൂള്‍ ചെയ്യുന്നതിലുള്‍പ്പടെ വീഴ്ച വരുത്തിയതിനാണ് എയര്‍ ഇന്ത്യയോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് ലണ്ടനിലേക്ക് മെയ്16നും മെയ്17നും സര്‍വീസ് നടത്തിയ ഫ്‌ലൈറ്റുകള്‍ 10 മണിക്കൂര്‍ സമയ പരിധി ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. 2019 ലെ സിവില്‍ ഏവിയേഷന്‍ നിയമത്തിന്റെ ലംഘനമാണിത്. സര്‍വീസ് നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന് 7 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് എയര്‍ ഇന്ത്യയോട് ഡി.ജി.സി.എ ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അവരെ ജീവനക്കാരെ ഷെഡ്യൂളിങ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ഡി.ജി.സി.എ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories