Share this Article
News Malayalam 24x7
എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി നീട്ടി
N Prashant IAS Suspension Extended

സമൂഹ മാധ‍്യമങ്ങളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരേ വിമർശനം ഉന്നയിച്ചതിന്‍റെ പേരിൽ നടപടി നേരിട്ട എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി നീട്ടി. 6 മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്.

എൻ. പ്രശാന്തിനെതിരേ വകുപ്പുതല അന്വേഷണം തുടരുന്ന പശ്ചാത്തലത്തിൽ സസ്പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ‍്യം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. 2024 നവംബർ 11നായിരുന്നു എൻ. പ്രശാന്തിനെതിരേ നടപടിയുണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories