കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ.കുറ്റവിമുക്തരാക്കണമെന്നാണ് അഞ്ചും ആറും പ്രതികളുടെ അപ്പീൽ.വടിവാൾ സലീമും പ്രദീപും ആണ് അപ്പീൽ നൽകിയത്. കുറ്റകൃത്യത്തിലോ ഗൂഡാലോചനയിലോ പങ്കില്ലെന്ന് പ്രതികൾ അപ്പീലിൽ.വിധി റദ്ദാക്കണമെന്നാണ് അപ്പീൽ.