Share this Article
KERALAVISION TELEVISION AWARDS 2025
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ജീവനൊടുക്കി; രണ്ട് മക്കൾ ആശുപത്രിയിൽ
വെബ് ടീം
1 hours 56 Minutes Ago
1 min read
BALAMURUKAN

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ജീവനൊടുക്കി.തെങ്കാശി സ്വദേശിനി ജോസ്ബിൻ (35) ആണ് മരിച്ചത്.തെങ്കാശിയിലെ കടയത്തുമലയുടെ ഇടുക്കിൽ വീണ ബാലമുരുകനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.ഇതിന് പിന്നാലെ എട്ടാം തീയതി ഭാര്യയും മക്കളും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.തിരുനെൽവേലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു.രണ്ടു മക്കൾ ചികിത്സയിൽ തുടരുന്നു.കടയത്ത്മലയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടു എന്നാണ് പോലീസ് വിലയിരുത്തൽ.തിരുനൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള ഭാര്യയുടെ മൃതദേഹം ഇതുവരെയും ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല.മൃതദേഹം ഏറ്റുവാങ്ങാൻ ബാലമുരുകൻ എത്തിയാൽ പിടികൂടാനാണു തമിഴ് നാട് പൊലീസിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories