വൈറലായ പോറ്റിയെ കേറ്റിയെ പാരഡി ഗാനത്തില്‍ കേസ് എടുത്തേക്കും. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് കൈമാറി. പരാതിയില്‍ കേസ് എടുക്കുന്നത് അടക്കമുള്ള തുടര്‍നടപടികള്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദേശം. എഡിജിപി പരാതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും. ഭക്തി ഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി കഴിഞ്ഞ ദിവസമാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അയ്യപ്പനെ അപമാനിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മലപ്പുറംകാരായ സുബൈര്‍ പന്തല്ലൂരും ഹനീഫ മുടിക്കോടും സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടി ചെയ്തതാണ് ഗാനം ആലപിച്ചത് ഡാനിഷ് മുഹമ്മദാണ.് ജി.പി ചാലപ്പുറമാണ് രചയിതാവ്.