നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം തിരുവനന്തപുരം മുടവൻമുകളിലെ വീട്ടുവളപ്പിൽ നടക്കും. ഇന്നലെ ഉച്ചയോടെയാണ് പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ശാന്തകുമാരി അമ്മ അന്തരിച്ചത്.കൊച്ചിയിൽ നിന്നും മൃതദേഹം പുലർച്ചെ തിരുവനന്തപുരത്തെത്തിച്ചു. സിനിമാ മേഖലയിലെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തി.വൈകുന്നേരം നടക്കുന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖരും മോഹൻലാലിന്റെ ആരാധകരും എത്തും.