Share this Article
News Malayalam 24x7
ബിജു രാധാകൃഷ്ണന്റെ മകന്‍ വീട്ടില്‍ മരിച്ച നിലയില്‍
വെബ് ടീം
posted on 17-10-2023
1 min read
son of biju radhakrishnan found dead at home

കൊല്ലം:  സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ബിജുവിന്റെ ഇളയമകന്‍ യദു പരമേശ്വരന്‍ ( അച്ചു 19) ആണ് മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. 

മുത്തച്ഛൻ കെ. പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടിൽ ശ്രീലതിയിൽ ആയിരുന്നു താമസം. ഹരി പരമേശ്വരൻ ആണ് സഹോദരൻ. യദുവിന്റെ മരണത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. 

യദുവിന്റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതി പിന്നീട് ബിജു രാധാകൃഷ്ണനെ വിട്ടയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories