സംസ്ഥാനത്തെ സർവകലാശാലകളിൽ ഓഗസ്റ്റ് 14 വിഭജന ഭീകരത വിരുദ്ധ ദിനമായി ആചരിക്കണമെന്ന് നിർദ്ദേശിച്ച് ഗവർണർ . ഇത് സംബന്ധിച്ച് രാജ്ഭവൻ സർവകലാശാലകൾക്ക് ഔദ്യോഗികമായി നിർദ്ദേശം നൽകി. സർവകലാശാല വൈസ് ചാൻസലർമാർ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്നും ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യമെന്ന് രാജ്ഭവൻ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു. കേന്ദ്ര സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായാണ് ഗവർണറുടെ ഈ പുതിയ നീക്കം. സർക്കാരുമായി നിലനിൽക്കുന്ന ഭിന്നതകൾക്കിടയിലാണ് ഗവർണറുടെ ഈ നടപടി എന്നതും ശ്രദ്ധേയമാണ്.