 
                                 
                        ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ എൻ പ്രശാന്ത് ഐഎസിനെതിരെ നടപടികൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ. കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി നൽകിയ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണന്  താക്കീത് നൽകാനാണ് നീക്കം. ഇതോടൊപ്പം  പരോക്ഷ പരിഹാസവുമായുള്ള ഫെയ്സ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് വീണ്ടുമെത്തി.  
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    