ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രയേലില്‍ എത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായും മന്ത്രിമാരുമായും മാര്‍ക്കോ റൂബിയോ കൂടിക്കാഴ്ച നടത്തും. ഖത്തറിലെ വ്യോമാക്രമണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. ഖത്തറിലെ ആക്രമണത്തില്‍ അമേരിക്കയും ട്രംപും സന്തുഷ്ടരല്ലെന്ന് ഇസ്രയേലിലേക്ക് യാത്രതിരിക്കും മുമ്പ് മാര്‍ക്കോ റൂബിയോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.