തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ചെമ്പു പാളി വിവാദത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ നാലു മണിക്കൂർ നീണ്ടുനിന്നു . ശേഷം വിട്ടയക്കുകയായിരുന്നു. 2019 ചെമ്പു പാളി വിവാദം ഉണ്ടാകുന്ന സമയത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ആയിരുന്നു എൻ വാസു . മാനേജർ മുരാരി ബാബു തയ്യാറാക്കിയ വ്യാജ റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയ്ക്കായി നൽകിയത് വാസു ആയിരുന്നു. വാസുവിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചുകൊണ്ടാണ് ചെമ്പു പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത്.