Share this Article
കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽക്കിടന്ന് 10 വയസ്സുകാരൻ മരിച്ചു
വെബ് ടീം
posted on 05-09-2025
1 min read
MAHARASTRA

കോലാപ്പുര്‍: കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന 10 വയസുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പുര്‍ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. ശ്രാവണ്‍ ഗവാഡെ (10) എന്ന കുട്ടിയാണ് മരിച്ചത്.കൂട്ടുകാര്‍ക്കൊപ്പം ഗണേശ പന്തലില്‍ (വിനായക ചതുര്‍ഥി ആഘോഷവേളയില്‍ ഗണേശ വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കുന്നതിനായി താത്കാലികമായി നിര്‍മിച്ച പന്തല്‍) കളിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories