Share this Article
News Malayalam 24x7
വേടന്റെ പാട്ടിൽ ഇല്ലാത്ത വരി കൂട്ടിച്ചേർത്ത് ആർ ശ്രീലേഖ; യഥാർത്ഥ പാട്ടിന്റെ വരികളിൽ 'മോദി' എന്ന വാക്കില്ല
വെബ് ടീം
2 hours 58 Minutes Ago
1 min read
R SREELEKHA

തിരുവനന്തപുരം: റാപ്പർ വേടനെതിരെ എഴുതിയ കുറിപ്പിൽ ഇല്ലാത്ത വാക്ക് കൂട്ടിച്ചേർത്ത് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. 'മോദി'യെന്ന വാക്കാണ് ശ്രീലേഖ കൂട്ടിച്ചേർത്തത്.പ്രധാനമന്ത്രിക്കെതിരെ പാട്ടെഴുതിയതിനാണ് സർക്കാർ വേടന് അവാർഡ് നൽകിയതെന്നാണ്

കുറിപ്പിൽ സൂചിപ്പിക്കുന്നത്. വേടൻ്റെ 'വോയ്‌സ് ഓഫ് വോയ്‌സ്' എന്ന പാട്ടിലെ വരികളിലാണ് മോദിയെന്ന വാക്ക് ശ്രീലേഖ കൂട്ടിച്ചേർത്തത്. എന്നാൽ യഥാർത്ഥ പാട്ടിന്റെ വരികളിൽ ഇങ്ങനെയൊരു വരിയില്ല.'മോദി കപട ദേശവാദി, നാട്ടിൽ മത ജാതി വ്യാധി ഈ തലവനില്ല ആധി നാട് ചുറ്റാൻ നിന്റെ നികുതി വാളെടുത്തവന്റെ കയ്യിൽ നാട് പാതി വാക്കെടുത്തവൻ ദേശദ്രോഹി, തീവ്രവാദി!", എന്ന് വേടന്റെ പാട്ടിൽ ഉണ്ടെന്നാണ് ശ്രീലേഖയുടെ പോസ്റ്റിൽ പറയുന്നത്. എന്നാൽ വേടന്റെ പാട്ടിൽ മോദിയെന്ന വാക്കില്ല.'കപടദേശവാദി നാട്ടിൽ മതജാതി വാദി തലവനില്ല ആദിനാട് ചുറ്റിടാൻ നിൻറെ നികുതി വാളെടുത്തവൻറെ കയ്യിലാണ് നാടു പകുതി വാക്കെടുത്തവൻ ദേശദ്രോഹി തീവ്രവാദി എന്നാണ് വേടന്റെ പാട്ടിലുള്ളത്. ഇവിടെയാണ് മോദി എന്ന വാക്ക് ശ്രീലേഖ ഉൾപ്പെടുത്തിയത്.

ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്‌റ്റ് ഇങ്ങനെ

ഇപ്പോൾ മനസ്സിലായി!

വേടന് കമ്മ്യൂണിസ്റ്റ്‌ സർക്കാർ അവാർഡ് നൽകിയത് ഒരു പ്രത്യുപകാരമായിട്ടായിരുന്നു...

"Voice of the voiceless" എന്ന പാട്ടിലെ ചില വരികൾ ഇവരെ പുളകം കൊള്ളിച്ചത് കൊണ്ട്!

"മോദി കപട ദേശവാദി,

നാട്ടിൽ മത ജാതി വ്യാധി

ഈ തലവനില്ല ആധി

നാട് ചുറ്റാൻ നിന്റെ നികുതി

വാളെടുത്തവന്റെ കയ്യിൽ നാട് പാതി

വാക്കെടുത്തവൻ ദേശദ്രോഹി, തീവ്രവാദി!"

3 സ്ത്രീകൾ അവനെതിരെ പീഡനത്തിന് കൊടുത്ത കേസുകളും ഫോറെസ്റ്റ് act പ്രകാരം എടുത്ത പുലിനഖ കേസും, കഞ്ചാവ് കേസും ഒക്കെ freezer ൽ ആയതും ഇത് കാരണം തന്നെയാവണം.

എന്തായാലും അയാളുടെ പാട്ടുകളുടെ ഗുണം കൊണ്ടൊന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. അതിന് എന്തെങ്കിലും മേന്മ വേണ്ടേ വരികൾക്ക്?





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories