തലസ്ഥാന നഗരിയിൽ അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം പിടിയിലായി. നാല് പേരാണ് ആയുധങ്ങളുമായി ഡൽഹിയിൽ അറസ്റ്റിലായത്.തുർക്കി, ചൈനീസ് നിർമ്മിത തോക്കുകളും ഇവർക്കൊപ്പം പൊലീസ് പിടിച്ചെടുത്തു. ഈ സംഘത്തിന് പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഡൽഹിയിൽ സ്ഫോടനം ഉണ്ടായതിന് പിന്നാലെ വീണ്ടും ആയുധക്കടത്ത് സംഘത്തെ പിടികൂടിയ സംഭവം അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പിടിയിലായവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.