തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല, ജയിലിലേക്ക്. 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ ഈശ്വറിനെ പാർപ്പിക്കുന്നത്.സൈബർ കേസിൽ തിരുവനന്തപുരം അഡിഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യാപേക്ഷ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പരാതിക്കാരിയുടെ ചിത്രം രാഹുൽ ഈശ്വറിന്റെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയതായി പൊലീസിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.
നേരത്തെ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സൈബര്‍ പൊലീസാണ് തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തിയത്. രാഹുലിന്റെ ലാപ്‌ടോപ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം തന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധികളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ണേഷ് കുമാര്‍ ജഡ്ജ്‌മെന്റിന്റെ നഗ്നമായ ലംഘനമാണിത്. ഏഴ് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ സ്‌റ്റേഷന്‍ ജാമ്യം കൊടുക്കേണ്ടതാണ്' എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.