Share this Article
News Malayalam 24x7
കേരളകോണ്‍ഗ്രസിന് LDFല്‍ അര്‍ഹമായ പരിഗണനയാണ് ലഭിക്കുന്നത്;ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍

Kerala Congress gets due consideration in LDF;Idukki District President Jose Palathinal

കേരള കോണ്‍ഗ്രസിന് എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണനയാണ് ലഭിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ പറഞ്ഞു. ഏതെങ്കിലും ഒരു കക്ഷിയ്ക് മുന്നണിയില്‍ പ്രത്യേക പരിഗണന ലഭിയ്ക്കുന്നതായി തോന്നിയിട്ടില്ല.

എല്ലാ കാര്യങ്ങളും മുന്നണി തീരുമാന പ്രകാരമാണ് നടക്കുന്നത്. കേരള കോണ്‍ഗ്രസ് എല്‍.ഡി എഫില്‍ എത്തിയ ശേഷം നടന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുന്നണിയ്ക് നേട്ടം ഉണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ കൂട്ടായി പരിശോധിച്ചു വരികയാണെന്നും ജോസ് പാലതിനാല്‍ പറഞ്ഞു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories