റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി റിലയൻസ് നിർത്തിവെച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച യുഎസ് ഉപരോധം ഇന്ന് നിലവിൽ വന്ന സാഹചര്യത്തിലാണ് റിലയൻസിന്റെ ഈ തീരുമാനം. റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെയാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് റഷ്യൻ കമ്പനികൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഉപരോധം പ്രഖ്യാപിച്ചത്. ഈ ഉപരോധം ഇന്ന് നിലവിൽ വന്നതോടെയാണ് റിലയൻസ് ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തിവെച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയതോടെ റിലയൻസിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എങ്കിലും, റഷ്യൻ എണ്ണക്കമ്പനികളുമായുള്ള ബന്ധം കാരണം യുഎസ് ഉപരോധം നേരിടാനുള്ള സാധ്യത ഒഴിവാക്കാനാണ് റിലയൻസ് ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന.