Share this Article
News Malayalam 24x7
മൊബൈലും പിടിച്ച് എലവേറ്റഡ് മെട്രോ ട്രാക്കിൽ കയറി താഴേക്ക് ചാടുമെന്ന് യുവതിയുടെ ഭീഷണി, പൊലീസ് താഴെയിറക്കി
വെബ് ടീം
posted on 11-12-2023
1 min read
girl tries to jump from metro piller

ന്യൂഡൽഹി: മൊബൈൽ ഫോണുമായി എലവേറ്റഡ് മെട്രോ ട്രാക്കിൽ കയറി താഴേക്ക് ചാടുമെന്ന് യുവതിയുടെ ഭീഷണി. ഡൽഹി മെട്രോയിലാണ് സംഭവം. ആത്മഹത്യാഭീഷണി മുഴക്കിയതോടെ താഴെ ജനം തടിച്ചുകൂടി. ഒടുവിൽ ഓടിയെത്തിയ പൊലീസാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഷാദിപൂർ മെട്രോ സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചു. 

40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, മെട്രോ സ്റ്റേഷൻ മുറിച്ചുകടന്ന സ്ത്രീ തന്റെ ഫോണുമായി എലവേറ്റഡ് മെട്രോ ട്രാക്കിന്റെ പാർശ്വഭിത്തിയിൽ നിൽക്കുന്നതും പിന്നീട് അവൾ ട്രാക്ക് മറികടന്ന് റെയിലിംഗിൽ കയറുന്നതായും കാണാം.

യുവതിയെ രക്ഷിക്കാൻ പൊലീസ്  ഉദ്യോഗസ്ഥർ പാർശ്വഭിത്തിയിലൂടെ ട്രാക്കിലേക്ക് എത്തി. പൊലീസ് എത്തിയതറിഞ്ഞ യുവതി അവരിൽ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചു. എങ്ങനെയാണ് യുവതി എലവേറ്റഡ് മെട്രോയുടെ ട്രാക്കിൽ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories