Share this Article
News Malayalam 24x7
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന സഹ സംവിധായികയുടെ പരാതിയിൽ സംവിധായകനെതിരെ കേസ്
വെബ് ടീം
posted on 11-10-2024
1 min read
Case against the director Suresh Thiruvalla on the complaint of the co-director


സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സഹ സംവിധായികയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ സംവിധായകൻ സുരേഷ് തിരുവല്ല സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെ കേസെടുത്തു. മാവേലിക്കര സ്വദേശിയായ സഹ സംവിധായികയുടെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്.

സിനിമയിൽ അവസരം വാഗ്ദ‌ാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് കേസ്. ഓർമ്മ നാളേക്കായി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സുരേഷ് തിരുവല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories