Share this Article
Union Budget
പി.വി അന്‍വറിന്റെ യുഡിഎഫ് നീക്കം പരാജയം, ഇനി എന്ത്?
PV Anvar

യുഡിഎഫിലെത്താനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ തുടര്‍ നടപടികള്‍ ആലോചിച്ച് പി.വി അന്‍വര്‍. മഞ്ചേരിയില്‍ വൈകീട്ട് പാര്‍ട്ടിയോഗം ചേരും. യുഡിഎഫില്‍ എത്തിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് അന്‍വറിന്റെ തീരുമാനം. പിവി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തയ്യാറായിരുന്നില്ല. ഇതോടെ യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തിലായിരുന്നു. ഇതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള സാധ്യതകളും പി.വി അന്‍വര്‍ തേടുന്നത്. അന്‍വറിന്റെ വിലപേശലിന് നിന്നുകൊടുക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. അതേസമയം സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് എന്‍ഡിഎയും സിപിഐഎമ്മും. മത്സരിക്കണോ സീറ്റ് ബിഡിജെഎസിന് കൈമാറണോ എന്ന ആശയക്കുഴപ്പത്തിലാണ് ബിജെപി. സിപിഐഎമ്മില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയുണ്ടായേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories