ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഇന്ത്യ. തീരുവ ഇരട്ടിയാക്കാനുള്ള അമേരിക്കയുടെ നടപടി ദൗര്‍ഭാഗ്യകരമെന്നും ഒരിക്കലും നീതീകരിക്കാനാവാത്തതാണെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ പ്രഖ്യാപിച്ച പിഴ തീരുവ 3 ആഴ്ച കഴിഞ്ഞ് പ്രാബല്യത്തില്‍ വരും. അതേസമയം അമേരിക്ക ഇന്ത്യയെ സാമ്പത്തികമായി ഭീഷണിപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ ബലഹീനത രാജ്യ താല്‍പര്യങ്ങള്‍ക്ക് വിലങ്ങു തടിയാവുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.