Share this Article
News Malayalam 24x7
കന്നഡ നടി ദിവ്യ സുരേഷിന്റെ കാറിടിച്ച് 3 പേർക്ക് പരിക്ക്; ബെംഗളൂരുവിൽ വാഹനം പിടിച്ചെടുത്ത് പൊലീസ്
Kannada Actress Divya Suresh

ബെംഗളൂരിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4 ന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. അപകടത്തിൽ 3 പേർക്കും പരുക്കേറ്റു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ വാഹനം ഓടിച്ചത് ദിവ്യ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാര്‍ പിടിച്ചെടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories