Share this Article
News Malayalam 24x7
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി
Joe Biden withdrew from the US presidential election

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റ് സഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ പിന്‍മാറി. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിന് വേണ്ടി പിന്‍മാറുന്നു എന്നാണ് സമൂഹ്യമാധ്യമങ്ങളിലൂടെ ബൈഡന്‍ വ്യക്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ട്രംപുമൊത്തുള്ള ആദ്യ സംവാദത്തില്‍ തന്നെ അടി പതറിയ ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യം ശക്തമായിരുന്നു.

81 കാരനായ ബൈഡന്‍ പ്രായത്തിന്റെ പേരിലും വിമര്‍ശനം നേരിട്ടിരുന്നു. തനിക്കു പകരം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരു നിര്‍ദ്ദേശിച്ചാണ് ബൈഡന്‍ പിന്‍മാറുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കമലയെ പിന്തുണയ്ക്കണമെന്ന് ബൈഡന്‍ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories