Share this Article
News Malayalam 24x7
മെക്‌സിക്കോയിലും കാനഡയിലും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി ട്രംപ്
Trump

മെക്‌സിക്കോയിലും കാനഡയിലും ചൈനയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഇറക്കുമതി തീരുവ 25 ശതമാനമാക്കി.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനവുമാണ് താരിഫ് ഏര്‍പ്പെടുത്തിയത്. അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത്, കാനഡയ്ക്കും മെക്‌സിക്കോയ്ക്കും അമേരിക്ക നല്‍കുന്ന വലിയ സബ്‌സിഡികള്‍ എന്നിവ കാരണം ആണ് തീരുവ വര്‍ദ്ധിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

കാനഡയില്‍ നിന്നുള്ള എണ്ണയ്ക്ക് പത്ത് ശതമാനം താരിഫ് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരുന്ന തീരുവ കാലക്രമേണ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories