Share this Article
തുടര്‍ച്ചയായ 4ാം തവണയും ബ്രസീലിയന്‍ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട് ലുല ഡാ സില്‍വ
Lula da Silva

തുടര്‍ച്ചയായ നാലാം തവണയും ബ്രസീലിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഇടതുപക്ഷ നേതാവ് ലുല ഡാ സില്‍വ. വലതുപക്ഷ സെനറ്റര്‍ ഫ്‌ലാവിയോ ബോള്‍സോനാരോയെ ശക്തമായ മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് പ്രസിഡന്റ് ലൂയിസ് ഇാസിയോ ലുല ഡാ സില്‍വയുടെ വിജയം. ആദ്യ റൗണ്ടിലെ തോല്‍വിക്ക് ശേഷം 51 ശതമാനം വോട്ട് നേടിയാണ് ലുലയുടെ വിജയം. അതേസമയം ബോള്‍സോനാരോ 48ശതമാനം വോട്ടുകളും നേടി. ബ്രസീലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നാലാം തവണയും ഒരാള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ലാറ്റിന്‍ അമേരിക്കയിലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഖ്യകക്ഷികള്‍ക്ക് ഈ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories