മെക്സിക്കോ സിറ്റി: പട്ടാപ്പകൽ പൊതുവിടത്തില്‍ മെക്സിക്കന്‍ പ്രസിഡന്‍റിന് നേരെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് ക്ലൗഡിയ ഷെയ്ന്‍ബോമിന് നേരെ അതിക്രമം ഉണ്ടായത്.
അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി ക്ലൗഡിയ തെരുവിലേക്കിറങ്ങി നടന്നപ്പോഴാണ് സുരക്ഷാഉദ്യോഗസ്ഥരെ മറികടന്ന് യുവാവ് അടുത്തേക്ക് എത്തിയത്. ഒരു കൈ കൊണ്ട് ക്ലൗഡിയയുടെ തോളിലും മറുകൈ കൊണ്ട് മാറിടത്തിലും പിടിച്ച യുവാവ് ഒപ്പമുണ്ടായിരുന്നവര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചതോടെ പ്രസിഡന്‍റിനെ ചുംബിക്കാനായും ആഞ്ഞു. അനുചിതമായ സ്പര്‍ശനമുണ്ടായതും യുവാവിന്‍റെ കൈ ക്ലൗഡിയ തട്ടി നീക്കി.
അതേസമയം, സംഭവത്തില്‍ ക്ലൗഡിയയുടെ ഓഫിസ് ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കാലാവസ്ഥ ശാസ്ത്രജ്ഞയും നൊബേല്‍ ജേതാവുമായ ക്ലൗഡിയ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മെക്സിക്കോയുടെ പ്രസിഡന്‍റായി അധികാരമേറ്റത്.
മെക്സിക്കന്‍ പ്രസിഡന്‍റിനെതിരെ അപമര്യാദയായി പെരുമാറുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം ...