ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിനെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടുള്ള ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ നടത്തിയ പ്രവൃത്തികൾ ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
2019-ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഇല്ലാതെ ഈ സംഭവം നടക്കില്ലെന്നും, ഉദ്യോഗസ്ഥ താൽപ്പര്യം മാത്രമായി ഇതിനെ കാണാനാകില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദേവസ്വത്തിന് പുറത്തുകൊണ്ടുപോയ സ്വർണ്ണം പൂശാൻ ഇടയായത് ബോർഡിന്റെ വീഴ്ചയാണെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.ബോർഡിനെതിരെ തുടർനടപടി വേണമെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.