Share this Article
News Malayalam 24x7
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഇന്ന് ഇന്ത്യയിലെത്തും
Chinese Foreign Minister Wang Yi to Arrive in India Today for High-Level Talks

2 ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഇന്ന് ഇന്ത്യയിലെത്തും. വൈകീട്ട് നാലിന് ഡല്‍ഹിയിലെത്തുന്ന വാങ് യീ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാങ് യീ സന്ദര്‍ശിക്കും. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സംവിധാനത്തിന്റെ സംയുക്ത യോഗത്തില്‍ നാളെ വാങ് യീ പങ്കെടുക്കും. ദേശീയ സുരക്ഷ ഉപദേശാഷ്ടാവ് അജിത് ഡോവലായിരിക്കും ഇന്ത്യന്‍ സംഘത്തെ നയിക്കുക. ഷാങ്ഹായി ഉച്ചക്കോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക് പോകാനിരിക്കെയാണ് വാങ് യീയുടെ ഇന്ത്യന്‍ സന്ദര്‍ശനം. ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിലെ വിഷയങ്ങളാകും പ്രധാന അജണ്ടയെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫും ചര്‍ച്ചയായേക്കും. അതേസമയം ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം എസ് ജയശങ്കര്‍ റഷ്യയിലേക്ക് തിരിക്കും. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗ് ലാവ്‌റോവുമായി ജയശങ്കര്‍ ചര്‍ച്ച നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories