ന്യൂഡൽഹി: ഡ്യൂട്ടിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് സ്വദേശിയായ സൈനികൻ മരിച്ചു . വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയായ അരുൺ രാമകൃഷ്ണനാണ് ഡൽഹിയിൽ വച്ച് മരിച്ചത്. ഡ്യൂട്ടി സ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതം മൂലം അരുണിനെ ഡൽഹിയിൽ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.