Share this Article
News Malayalam 24x7
പാടുന്നതിനിടെ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു
വെബ് ടീം
posted on 30-01-2026
1 min read
MINI

പറവൂർ: വീട്ടുമുറ്റത്ത് നടന്ന നാട്യസംഘത്തിന്റെ ആഘോഷപരിപാടിയിൽ പാട്ട് പാടിക്കൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കൂട്ടുകാട് മൂലൻ ആൽബിയുടെ ഭാര്യ മിനിയാണ് (55) മരിച്ചത്. കൂട്ടുകാട് ആർഷ നാട്യസംഘത്തിന്റെ വാർഷികാഘോഷം മിനിയുടെ വസതിയിലാണ് നടന്നത്.

ബുധനാഴ്ച രാത്രി എട്ടോടെ പാട്ടുപാടുകയായിരുന്ന മിനി കുഴഞ്ഞുവീണു. ഉടനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: വിനിത (ദുബായ്), നിമിത. മരുമക്കൾ: ക്ലിന്റൺ (ദുബായ്), വിനു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories