Share this Article
KERALAVISION TELEVISION AWARDS 2025
സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്‍ സാബുവിന്‍റെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷിക്കും
വെബ് ടീം
posted on 21-12-2024
1 min read
sabu suicide

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്‍റെ ആത്മഹത്യ അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. കട്ടപ്പന, തങ്കമണി സിഐമാരുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗസംഘം അന്വേഷിക്കും.  പൊലീസ് സ്റ്റേഷന് മുന്നില്‍ വിവിധ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു . ഇതിനിടെ സാബുവിന്‍റെ മൃതദേഹം പള്ളിയില്‍ സംസ്കരിച്ചു.

കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ സാബു പണം നിക്ഷേപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതിനാൽ മാസം തോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു. എന്നാൽ, ഇന്നലെ ഭാര്യയുടെ ചികിത്സാർത്ഥം കൂടുതൽ തുക ആവശ്യപ്പെട്ട് ബാങ്കിലെത്തിയിരുന്നു. തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടായി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories