Share this Article
News Malayalam 24x7
നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, മരണം നടി പവിത്ര മരിച്ച് ആറാം ​ദിവസം
വെബ് ടീം
posted on 18-05-2024
1 min read
actor-chandrakanth-found dead

തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് മരിച്ച നിലയിൽ. വെള്ളിയാഴ്ച അൽകാപൂരിലെ വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ടും നടൻ എടുക്കാതിരുന്നതിനെ തുടർന്ന് കുടുംബാം​ഗങ്ങൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.നടന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്ദു എന്നാണ് ചന്ദ്രകാന്ത് അറിയപ്പെട്ടിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടി പവിത്ര ജയറാം വാഹാനപകടത്തിൽ മരിച്ചത്. പവിത്രയുടെ അടുത്ത സുഹൃത്തായിരുന്നു ചന്ദ്രകാന്ത്.

പ്രിയസുഹൃത്തിന്റെ വേർപാട് താരത്തെ മാനസികമായി തകർത്തിരുന്നുവെന്നും നടൻ വിഷാദത്തിലായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. പവിത്ര അപകടത്തിൽപ്പെട്ട വാഹനത്തിൽ ചന്ദ്രകാന്തുമുണ്ടായിരുന്നു. പവിത്ര സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories