ഡല്‍ഹിയില്‍ വായുഗുണനിലവാരം ഒരാഴ്ചക്കിടയിലെ ഭേദപ്പെട്ട നിലയില്‍ തുടരുന്നു. ഇന്നലെ രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 220 ആണ്. ദീപാവലിയ്ക്ക് ശേഷം മലിനീകരണം കൂടാന്‍ സാധ്യതയുള്ളതിനാല്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിശോധനകള്‍ കര്‍ശനമാക്കാന്‍ പൊലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഡല്‍ഹിയുടെ അയല്‍ സംസ്ഥനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുകയാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിക്കുന്നതോടെ മലിനീകരണം രൂക്ഷമാകുമെന്നാണ് ആശങ്ക.