ഇറാന്‍-അമേരിക്ക സംഘര്‍ഷത്തില്‍ അമേരിക്ക ഒരു തീരുമാനത്തില്‍ എത്താന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒന്നുകില്‍ ഇറാന്‍ കരാറില്‍ എത്തണം. അല്ലെങ്കില്‍ ഇറാനെ തകര്‍ക്കേണ്ടി വരുമെന്ന് ട്രംപ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ഇന്നലെ പറഞ്ഞ ട്രംപ് ഇന്ന് പുതിയ ഭീഷണി ഇറക്കിയിക്കുകയാണ്. അതേസമയം ഇറാന്റ സൈനിക ശേഷി അമേരിക്ക പൂര്‍ണമായി തകര്‍ത്തെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് അവകാശപ്പെട്ടു. ഇറാന്റെ സൈനിക നേതൃത്വത്തെയും പ്രതിരോധ സംവിധാനങ്ങളും നാവിക-വ്യോമസേന കളെയും തകര്‍ത്തെന്നും ഹെഗ്‌സേത്ത് പറഞ്ഞു.ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് അമേരിക്ക മുന്നോട്ട് വച്ച നിര്‍ദേശം പരിശോധിച്ചുവരികയാണെന്ന് ഇറാനും അറിയിച്ചു.