Share this Article
News Malayalam 24x7
സിപിഐഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ, 'പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചു',വെള്ളാപ്പള്ളിയെ ന്യായീകരിക്കുന്നതിലും CPIഎക്സിക്യൂട്ടീവിൽ വിമർശനം
വെബ് ടീം
4 hours 30 Minutes Ago
1 min read
CPI

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഐഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ. ശബരിമല സ്വർണ്ണക്കവർച്ച തോൽവിക്ക് കാരണമായെന്നും ഇതിൽ കൃത്യമായ വിലയിരുത്തൽ വേണമെന്നും സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നു. ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായി. പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചുവെന്നും സിപിഐ വിമർശിക്കുന്നു. ഇന്നലെ നടന്ന സിപിഐഎം യോ​ഗത്തിലും ശബരിമല സ്വർണ്ണകവർച്ചയും പത്മകുമാറിനെതിരെ ന‌ടപടിയെടുക്കാത്തതും തിരിച്ചടിയായെന്ന് വിലയിരുത്തിയിരുന്നു.പത്മകുമാറിനെതിരെ നടപടിയെടുക്കാതെ സിപിഐഎം  സംരക്ഷിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തുവെന്നും സിപിഐഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു. വെള്ളാപ്പള്ളിയെ ന്യായീകരിക്കുന്നതിലും വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ ചില നിലപാടുകളിൽ ജനങ്ങൾക്ക് സംശയമുണ്ടെന്ന് അഭിപ്രായവും ഉയർന്നതായി റിപ്പോർട്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories