Share this Article
News Malayalam 24x7
മാലിന്യം കളയാൻ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുന്നതിനിടെ മാന്‍ഹോളിലേക്ക് വീണു; മലയാളി നഴ്സിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
വെബ് ടീം
posted on 04-06-2025
1 min read
lakshmi

മസ്കറ്റ്: മാലിന്യം കളയുന്നതിനായി വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുന്നതിനിടെ ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നാളെ നടക്കും. കോട്ടയം പാമ്പാടി സ്വദേശിനിയായ ലക്ഷ്മി വിജയകുമാറിന്റെ (34) മൃതദേഹമാണ് നാളെ നാട്ടിലെത്തിക്കുന്നത്. ഭർതൃ​ഗൃഹത്തിൽ എത്തിച്ച ശേഷം  സംസ്കാര ചടങ്ങുകൾ മൂന്ന് മണിക്ക് നടക്കും.

കഴിഞ്ഞ മെയ് 15നാണ് സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ്‌യൂനയില്‍ വെച്ച് ലക്ഷ്മി അപകടത്തില്‍ പെടുന്നത്. ഇവിടെ ആരോഗ്യ മന്ത്രായത്തില്‍ സ്റ്റാഫ് നഴ്‌സായ ലക്ഷ്മി താമസ സ്ഥലത്ത് നിന്നും മാലിന്യം കളയുന്നതിനായി ബലദിയ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുന്നതിനിടെ കാല്‍ തെന്നി മാന്‍ഹോളിലേക്ക് വീഴുകയായിരുന്നു.ഇവരെ ഉടന്‍ തന്നെ മസ്‌യൂനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററില്‍ തുടരവെയാണ് മരണം സംഭവിച്ചത്.

ദിനുരാജ് ആണ് ഭർത്താവ്. ഏകമകൾ: നിള.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories